കൊച്ചി: രാജ്യത്തിന്റെ കാലാവസ്ഥാ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും തീരദേശ സമൂഹങ്ങളുടെ ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിലെ കടൽപായൽ വിഭവങ്ങളുടെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കുഫോസ് (കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാല ) സ്ഥാപക വൈസ് ചാൻസലർ ഡോ. ബി. ......
കവിയൂർ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ (കേരള) റീജിയൻ്റെയും വൈ.എം. സി.......
മുളക്കുഴ:മുളക്കുഴയ്ക്ക് മിച്ച ബജറ്റ്.
32.35 കോടി രൂപയുടെ വരവും 28.70 കോടി രൂപയുടെ ചിലവും 3.55 രൂപയുടെ നീക്കി ബാക്കിയുമുള്ള മിച്ച ബഡ്ജറ്റാണ് മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണിക സന്തോഷ് അവതരിപ്പിച്ചത്. സുസ്ഥിര വികസനവുമായി മുന്നോട്ട്..
ഉത്പാദന മേഖലയ്ക്കായി വികസനങ്ങൾ നടപ്പിലാക്കും, സ്മാർട്ട് കൃഷി ഭവനായി മുളക്കുഴ കുഴിഭവനെ മാറ്റും, 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ......
മാവേലിക്കര: കിടപ്പു മുറിയിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടി കൂടി.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാറ്റൂർ, ഗോകുൽ ഭവനത്തിൽ ഗോകുലിനെ ( 23 ) ആണ്
അറസ്റ്റ് ചെയ്തത്.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി ഏ
യുടെ നേതൃത്വത്തിൽ മാവേലിക്കര, മാങ്കാംകുഴി,ഇടപ്പോൺ,പടനിലം, പാറ്റൂർ,ഭാഗങ്ങളിൽ നടത്തിയ
പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി
മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പാറ്റൂർ മുറിയിൽ പാറ്റൂർ ജംഗ്ഷന്
വടക്ക് കിഴക്ക് മാറി ഗോകുൽ ഭവനത്തിലെ
പടിഞ്ഞാറെ കിടപ്പു മുറിയിൽ നിന്നും
2.359 ഗ്രാം എം ഡി എം.ഏ യും
0.839ഗ്രാം ഗഞ്ചാവുമായി ആണ്
ഇയാളെ
അറസ്റ്റ് ചെയ്ത്.
ഉത്സവ ആഘോഷങ്ങൾക്ക് പാർട്ടിഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എംഎ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 10 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ക്ലീൻ എനർജി, പരിസ്ഥിതി, ഹെൽത്ത് കെയർ മേഖലകൾക്കായുള്ള അഡ്വാൻസ്ഡ് ഫങ്ഷണൽ മെറ്റീരിയൽസ്” എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
സർവകലാശാല വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും (എംഎഫ്ഡി) മികച്ച സേവനം നല്‍കുന്നതിനായി ബന്ധന് എഎംസി ലിമിറ്റഡ് (ബന്ധന് എഎംസി) കൊച്ചിയിലെ ബ്രാഞ്ച് ഓഫീസ് മാറ്റിസ്ഥാപിച്ചു. പുതിയ ഓഫീസ് എറണാകുളം ഗാന്ധി നഗര്‍, സലിംരാജന്‍ റോഡില്‍ സെറനിറ്റി സ്ക്വയറിലാണ് തുറന്നത്. മാറ്റിസ്ഥാപിച്ച ബ്രാഞ്ചില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ച മീറ്റിംഗ്-കം-ട്രെയിനിംഗ് റൂം ഉള്‍പ്പെടും, ഇത് നഗരത്തിലെ ഉപഭോക്തൃ സേവനവും നിക്ഷേപക അവബോധ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ......
കല്ലിശ്ശേരി : കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ ഫാഷിസ്റ്റ് നയങ്ങളെ കേരളത്തിൽ നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ ജന വഞ്ചനക്കെതിരെ എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മാർച്ച് 11ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം കല്ലിശ്ശേരി ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.
പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം പി ആർ സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. പ്രബുദ്ധമായ ജനാധിപത്യ മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ബഹുജന പ്രക്ഷോഭനം കെട്ടിപ്പടുക്കുന്നതിലൂടെ അല്ലാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചു പോരുന്ന ജനദ്രോഹകരമായ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം ടെസ്സി ബേബി, പാർട്ടി ലോക്കൽ സെക്രട്ടറി റ്റി. ......
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തും കരുണ പെയിൻ & പാലിയേറ്റിവ് സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് മാർച്ച് 7- ന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.
20-ൽ പരം ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുക്കും.
ഇതോടൊപ്പം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഗമവും ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഉണ്ടായിരിക്കും.
പാലിയേറ്റീവ് സംഗമത്തിൽ 1100 പേരും ലൈഫ് ഗുണഭോക്തൃ സംഗമത്തിൽ 750-ൽ പരം ആളുകളും പങ്കെടുക്കും. മെഗാ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ചെങ്ങന്നൂർ
ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ രാവിലെ 8
മണിക്ക് ആരംഭിക്കും. ......
കോട്ട : ചിരക്കര കാവിലെ നാഗ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് ( ശനി, മാർച്ച് 7) മുതൽ 14 വരെ നടക്കും.
വർഷങ്ങളായി പൂജകൾ മുടങ്ങി കിടന്ന കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രതിഷ്ഠാ കർമ്മങ്ങൾ പാമ്പുമ്മേക്കാവ് ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ശനി മുതൽ എല്ലാ ദിവസവും രാവിലെ 6.30 ന് പായസഹോമം, വൈകിട്ട് 6.30 മുതൽ സർപ്പബലി എന്നിവ നടക്കും.
14 ന് രാവിലെ 6.30ന് കലശ പൂജക്ക് ശേഷം 9 നാണ് നാഗപ്രതിഷ്ഠ. ......